IndiaLatest

സിക വൈറസ്; കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിശോധന ശക്തമാക്കി തമിഴ്‌നാട്

“Manju”

ചെന്നൈ: സിക വൈറസ് കേരളത്തില്‍ റിപോര്‍ട് ചെയ്തതോടെ ജാഗ്രതയില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും. അതിര്‍ത്തികളില്‍ കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് തമിഴ്‌നാട് പരിശോധന ശക്തമാക്കി. വാളയാര്‍, മീനാക്ഷിപുരം അടക്കം ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും കര്‍ണാടക സര്‍കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും എല്ലാ ജില്ലകളോടും കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Related Articles

Back to top button