LatestThiruvananthapuram

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

“Manju”

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നിരക്കു വര്‍ദ്ധനവില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ഇന്ധന വിലയും അറ്റകുറ്റപ്പണിയുടെ ചെലവും കാരണം സര്‍വീസ് നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 21 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്കുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുക, കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമിതി സര്‍ക്കാരിനു മുന്നില്‍ വച്ചിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ സമരത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.

 

Related Articles

Back to top button