InternationalLatest

റിച്ചഡ് ബ്രാന്‍സന്റെ നേതൃത്വത്തില്‍ നടന്ന ബഹിരാകാശ യാത്ര വിജയകരം

“Manju”

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സന്റെ നേതൃത്വത്തില്‍ നടന്ന ബഹിരാകാശ യാത്ര വിജയകരം. ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍വംശജ സിരിഷ ബാന്‍ഡ്‌ലയടക്കമുള്ള ആറംഗസംഘം 11 മിനിറ്റുനേരം ബഹിരാകാശം ആസ്വദിച്ചു.

യുഎസിലെ ന്യൂ മെക്‌സിക്കോയിലുള്ള സ്‌പേസ്‌പോര്‍ട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണു സംഘം യാത്ര തുടങ്ങിയത്. വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തില്‍ ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന്‌ 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.

8.55-ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്കം. 9.09-ന് തിരിച്ച്‌ ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.
ഇതോടെ, വിനോദസഞ്ചാരിയെന്നനിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘമെന്ന പേരും ഇവര്‍ നേടി. ജീവിതത്തില്‍ എന്നന്നേക്കുമായുള്ള അനുഭവം എന്നാണ് യാത്രയെക്കുറിച്ച്‌ ബ്രാന്‍സണ്‍ പ്രതികരിച്ചത്. യൂണിറ്റിയുടെ രണ്ടുപൈലറ്റുമാരായ ഡേവ് മക്കേ, മൈക്കല്‍ മസൂച്ചി, ഗാലക്റ്റിക്കിലെ ബെഥ് മോസസ്, കൊളിന്‍ ബെന്നെറ്റ് എന്നിവരാണ് മറ്റ് യാത്രികര്‍.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഉള്‍പ്പെടെ ആറ് പേര്‍ അടങ്ങുന്ന സംഘത്തില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയാണ്. ഇന്ത്യന്‍ വംശജയായ ശിരിഷ ബാന്‍ഡ്‌ലയാണ് സംഘത്തിലുള്ളത്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് 34കാരിയായ ശിരിഷ ജനിച്ചത്. യാത്ര വിജയകരമായതോടെ, ഇതോടെ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായ വനിതയായി ശിരിഷ.കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ് ശിരിഷ.

Related Articles

Back to top button