IndiaLatest

കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളെ​ക്കാ​ള്‍ മോ​ശ​മാ​യി : സു​പ്രീംകോ​ട​തി

“Manju”

ശ്രീജ..എസ്

 

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍‌ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളെ​ക്കാ​ള്‍ മോ​ശ​മാ​യി​ട്ടാ​ണെ​ന്ന് സു​പ്രീംകോ​ട​തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മോ​ശ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ച്‌ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ലെ​ന്നും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ര​ണം സം​ബ​ന്ധി​ച്ച്‌ കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​റി​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ച​വ​റ്റു​കൂ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ട​തി സ​ര്‍​ക്കാ​രി​നെ കുുറ്റപ്പെടുത്തിയത്.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തി​ന് കാ​ര​ണം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ദി​നം 7,000 പ​രി​ശോ​ധ​ന​യി​ല്‍​നി​ന്ന് 5,000 ലേ​ക്ക് താ​ഴു​വാ​ന്‍ കാ​ര​ണ​മെ​ന്താ​ണ്? ചെ​ന്നൈ​യും മും​ബൈ​യും 16,000 ല്‍ ​നി​ന്ന് 17,000 ആ​യി പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്കുമ്പോള്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​യ്ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button