KeralaLatest

സിനിമയിലേക്ക് ചുവടുവെച്ച്‌ ഷിബു ബേബി ജോണ്‍

“Manju”

മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ സിനിമാ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഷിബു ബേബി ജോണിന്റെ ‘ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ആരംഭിച്ച നിര്‍മാണക്കമ്പനിയുടെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം നിര്‍വഹിച്ചു. ഇക്കാര്യം ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മോഹന്‍ലാല്‍ ചിത്രം തന്നെയാകും ഈ നിര്‍മാണക്കമ്പനി ആദ്യം ചെയ്യുക.’നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും’ ഷിബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button