KeralaLatest

പരിശുദ്ധ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന്

“Manju”

കോട്ടയം; ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന് നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നത് കോട്ടയം ദേവലോകം അരമനയിലാണ്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ആയ പരിശുദ്ധ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുക.

നിയന്ത്രണങ്ങള്‍ പാലിച്ചാണ് ജനങ്ങള്‍ പരുമല സെന്റ് ഗ്രിഗേറിയസ് പള്ളിയില്‍ പരിശുദ്ധ ബാവയ്ക്ക് അന്തിനോപചാരമര്‍പ്പിക്കാന്‍ എത്തിയത്. ഇന്ന് ഗതാഗത നിയന്ത്രണം കോട്ടയം നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിടവാങ്ങല്‍ ശുശ്രൂഷ വൈകിട്ട് മൂന്നുമണിയോടെ നടക്കും.
പരുമല ആശുപത്രിയില്‍ ഏറെ നാളുകളായി അര്‍ബുദ ബാധിതനായിരുന്ന കാതോലിക്കാ ബാവ ചികിത്സയിലായിരുന്നു. വിയോഗം ഇന്നലെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു.

അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി തുടങ്ങിയവരും അനുശോചനമറിയിച്ചു.

Related Articles

Check Also
Close
Back to top button