KeralaLatest

ഛായാഗ്രാഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു

“Manju”

ഏറ്റുമാനൂർ; ചലച്ചിത്ര ഛായാഗ്രാഹകൻ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 6ന് ആണു മരണം. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. അതിരമ്പുഴ അലിവ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ്
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചിട്ടുണ്ട്.

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായിയായാണു സിനിമയിലെത്തിയത്. മാതാവ്: ലൈല. ഭാര്യ: സജില നവാസ് (കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി). മക്കൾ: ഇഹ്സാൻ നവാസ്, ഫർഹാൻ നവാസ്.

Related Articles

Back to top button