KeralaLatest

51 പള്ളികൾ നിലവിലെ സാഹചര്യത്തിൽ തുറക്കില്ല: തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത്

“Manju”

ഹര്‍ഷദ് ലാല്‍

തലശ്ശേരി നഗരസഭ പരിധിയിലെ 51 പള്ളികൾ നിലവിലുള്ള സാഹചര്യത്തിൽ മറ്റൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കേണ്ടതില്ലെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് തീരുമാനിച്ചു. സർക്കാർ കർശന നിബന്ധനകളോട് കൂടി തുറക്കാൻ അനുമതി നൽകിയെങ്കിലും കോവിഡ് വ്യാപനം ആശങ്ക ഉളവാക്കിയ സാഹചരുത്തിലാണ് ജമാഅത്ത് കമ്മിറ്റി പ്രസ്തുത തീരുമാനമെടുത്തത്. മഴക്കാല ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും കുട്ടികളുടെ മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിന്റെയും പഠന കാര്യത്തിലും ശ്രദ്ധ പുലർത്തണമെന്നും ജമാഅത്ത് പള്ളികമ്മിറ്റികളോട് അഭ്യർത്ഥിച്ചു. ജമാഅത്തിന്റെ തീരുമാനങ്ങൾ പാലിക്കുന്നതിന് പള്ളിക്കമ്മിറ്റികളും വിശ്വാസികളും ജാഗ്രത പുലർത്തണമെന്ന് ഖാസി ടി.എസ് ഇബ്രാഹിം മുസ്ല്യാർ, ജമാഅത്ത് പ്രസിഡന്റ അഡ്വ: സി.ഒ.ടി ഉമ്മർ , ജനറല്‍ സെക്രട്ടറി അഡ്വ: പി.വി സൈനുദ്ദീൻ എന്നിവർ അഭ്യർത്ഥിച്ചു .

 

Related Articles

Back to top button