KeralaLatest

എടയാര്‍ വ്യവസായ മേഖലയില്‍ ‍ വന്‍ തീപിടുത്തം

“Manju”

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം - Nerariyan

ശ്രീജ.എസ്

കൊച്ചി: എടയാറിലെ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തിനശിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രാത്രി 12 മണിയോടെയാണ് പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റിലുമായി തീ പിടര്‍ന്നത്. വിവിധ ജില്ലകളിലെ മുപ്പതിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കമ്പനിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നാലെ ജനറല്‍ കെമിക്കല്‍സ്, ശ്രീ കോവില്‍ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button