InternationalLatest

ശമ്പളം കുറക്കുന്നതിന് സമ്മതം അറിയിച്ച് താരങ്ങള്‍

“Manju”

ശ്രീജ.എസ്

കൊറോണ പ്രതിസന്ധിയില്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ ലാ ലീഗ ക്ലബ് ബാഴ്‌സലോണക്ക് ആശ്വാസം. സാമ്പത്തിക പ്രശ്നം മറികടക്കാനായി മെസ്സി അടക്കമുള്ള ബാഴ്‌സലോണ താരങ്ങള്‍ ശമ്പളം കുറക്കാന്‍ സമ്മതിച്ചു. താരങ്ങളുടെ ശമ്പളത്തില്‍ കുറവുവരുത്തുക വഴി ഏകദേശം 122 മില്യണ്‍ യൂറോ ബാഴ്‌സലോണക്ക് ലാഭിക്കാന്‍ സാധിക്കുക. കൂടാതെ 50 മില്യണ്‍ യൂറോയോളം മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കാവുന്ന രീതിയിലും താരങ്ങള്‍ അംഗീകരിക്കുകയുണ്ടായിട്ടുണ്ട്.

ശമ്പളം കുറക്കാനുള്ള ബോര്‍ഡിന്റെ നിര്‍ദേശം താരങ്ങള്‍ അംഗീകരിക്കുകയും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായിരിക്കും. ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ്‌ കോമനും ശമ്പളം കുറക്കാന്‍ സമ്മതിച്ചിരുന്നു. നേരത്തെ പല ബാഴ്‌സലോണ താരങ്ങളും ശമ്പളം വെട്ടികുറക്കാന്‍ സമ്മതിക്കുകയുണ്ടായിരുന്നില്ല.

Related Articles

Back to top button