KeralaLatest

ന്യൂനമർദം ശക്തിപ്രാപിച്ചു

“Manju”

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിന് സമീപത്തായി കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാവിലെ ശക്തികൂടിയ ന്യൂനമർദ്ദമായി മാറി. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്ന് ശനിയാഴ്ചയോടെ ‘മിചോങ്’ ചുഴലിക്കാറ്റ് ആയി മാറാനാണ് സാധ്യത.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും ശ്രീലങ്കയ്ക്ക് സമീപം ചക്രവാതചുഴിയും തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മറ്റൊരു ചക്രവാത ചുഴിയുമാണ് നിലവിൽ രൂപപ്പെട്ടത്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിനെ തമിഴ്നാട് തീരത്തേക്ക് എത്തിക്കാൻ ഇവ കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ഇതുമൂലം അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. കേരളത്തിൽ ശനിയാഴ്ചയോടെ മഴയെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button