KeralaLatest

ബാഗുകളില്‍ നിന്ന് കഞ്ചാവ് കണ്ടത്തി ഡോണ്‍; ഉടമയെ മണത്ത് പിടിച്ച്‌ ചേതക്

“Manju”

കോട്ടയം: ബാഗില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കഞ്ചാവും കടത്താന്‍ ശ്രമിച്ചയാളേയും പിടികൂടി പോലീസ്. പോലീസ് സേനയിലെ നായകളാണ് കഞ്ചാവ് ഒളിപ്പിച്ച ബാഗും അതിന്റെ ഉടമയേയും മണത്തറിഞ്ഞത്. സംഭവത്തില്‍ ഒഡിഷ സ്വദേശിയായ പരേഷ് നായിക് പിടിയിലായി.

ഇന്നലെ വൈകുന്നേരം കോട്ടയം റെയില്‍വേസ്‌റ്റേഷനിലാണ് സംഭവം. പോലീസ് ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതക്കുമാണ് തൊണ്ടിമുതലും അത് സൂക്ഷിച്ചിരുന്ന ബാഗിന്റെ ഉടമയേയും കണ്ടെത്തിയത്. പോലീസും നാര്‍ക്കോട്ടിക് സംഘവും നടത്തിയ പരിശോധനയില്‍ എട്ട് പേരെ പിടികൂടിയെങ്കിലും ബാഗിന്റെ ഉടമയെ കണ്ടെത്താന്‍ സാധിച്ചില്ല തുടര്‍ന്ന് ബാഗിലെ തുണിക്കഷ്ണത്തില്‍ നിന്ന് മണം പിടിച്ച്‌ ചേതക് പ്രതിയെ കണ്ടെത്തുകയായിരുന്നു.

ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഡോണ്‍ കഞ്ചാവ് കണ്ടെത്തുന്ന സ്നിഫര്‍ വിഭാഗത്തിലെ നായയാണ്. ബാഗിന്റെ ഉടമയെ കണ്ടെത്തിയ ചേതക് ബല്‍ജിയം മെലിനോയിസ് ഇനത്തില്‍പെട്ട ട്രാക്കര്‍ നായയാണ്.

Related Articles

Back to top button