IndiaLatest

ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

“Manju”

അഹമ്മദാബാദ് : ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്തും. നിയമങ്ങളുടെ ഗുണ-ദോഷഫലങ്ങള്‍ സര്‍ക്കാര്‍ പഠിക്കും. നിയമത്തെക്കുറിച്ച്‌ വിദഗ്‌ധോപദേശം തേടുന്നകാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.

അതേസമയം, ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനായി ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാനും നീക്കമുണ്ട്. പഠനത്തിന്റെയും, വിദഗ്‌ധോപദേശത്തിന്റെയും അടിസ്ഥാനത്തിലാകും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. ഇതിന് ശേഷം ബില്‍ വരാനിരിക്കുന്ന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

Related Articles

Back to top button