കൗണ്ട്ഡൗണ്‍ ആഘോഷവുമായി സോഷ്യല്‍ ഫോറം
ദോഹ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മാമാങ്കത്തിന്റെ കിക്കോഫിന് 100 ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ‘100 ഡെയ്സ് ടു ഗോ’ ആഘോഷ പരിപാടികളില്‍ പങ്കാളികളായി. കോര്‍ണിഷില്‍ സ്ഥാപിച്ച കൗണ്ട് ഡൗണ്‍ ക്ലോക്കിന് സമീപം 300ലധികം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും വലിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് പരമ്ബരാഗത സംഗീതങ്ങളുടെ അകമ്ബടിയോടെ ലോകകപ്പിനെ വരവേല്‍ക്കുകയും ചെയ്തു. വെകീട്ട് 4:30 മുതല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ 6:30 വരെ തുടര്‍ന്നു. സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍, സെക്രട്ടറി ഉസ്മാന് മുഹമ്മദ്, കേരള സംസ്ഥാന പ്രസിഡന്റ് സഫര്‍ അഹ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.