LatestThiruvananthapuram

വര്‍ക്ക്​ ​ഫ്രം ഹോമില്‍ പോയവര്‍ വണ്ടികളും കൂടി കൊണ്ടുപോകണം

“Manju”

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വര്‍ക്ക്​ ​ഫ്രം ഹോമില്‍ പോയവര്‍ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാര്‍ക്ക്. കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന്​ ജീവനക്കാരുടെ സുരക്ഷയെക്കരുതി വര്‍ക്​ഫ്രം ഹോം പ്രഖ്യാപിച്ചപ്പോള്‍ ടെക്‌നോപാര്‍ക്ക് ക്യമ്പസില്‍ പാര്‍ക്ക് ചെയ്​ത വാഹനങ്ങളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഒരു മാസത്തേക്ക്​ പ്രഖ്യാപിച്ച വര്‍ക്ക്​ ഫ്രം ഹോം മിക്ക കമ്പനികളും കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുകയാണ്​.

സ്വന്തം നാടുകളിലേക്ക്​ പോയ ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്വന്തം വാഹനങ്ങള്‍ ടെക്‌നോപാര്‍ക്ക് ക്യാമ്പസില്‍ പാര്‍ക്ക് ചെയ്​തിട്ടാണ്​ പോയത്​. മാസങ്ങളോളം മഴയും വെയിലുമേറ്റ്​ ഇത്തരം വാഹനങ്ങള്‍ തുരുമ്പു പിടിച്ചും ഉപയോഗശൂന്യമായും നശിക്കുന്നുവെന്ന്​ ടെക്​നോപാര്‍ക്ക്​ അധികൃതര്‍ പറയുന്നു​. ഇതോടൊപ്പം വാഹനങ്ങള്‍ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുന്നുവെന്നും അതിനാല്‍ വാഹനങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നുമാണ് ജീവനക്കാരോട്​ ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടിരിക്കുന്നത്​

Related Articles

Back to top button