KeralaLatest

സംസ്ഥാന നീന്തൽ മത്സരത്തിൽ സ്വർണ്ണത്തിളക്കവുമായി ദക്ഷിണ

“Manju”

പോത്തൻകോട് : തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന നീന്തൽ മത്സരത്തിൽ വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും പി.ദക്ഷിണ ബിജോ കരസ്ഥമാക്കി. വിവിധ നീന്തൽ മത്സരങ്ങളിൽ സ്വർണ്ണമെഡലുകൾ ഉൾപ്പടെ നിരവധി സമ്മാനങ്ങൾ ദക്ഷിണ നേടിയിട്ടുണ്ട്. പോത്തൻകോട് ശാന്തിഗിരി ജനസേവികപുരം നിത്യസുഖം ഭവനത്തിൽ ബിജോ ജോസിന്റെയും എസ്.ആർ.പ്രിയയുടേയും ഏക മകളാണ്. കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകയുമാണ് ദക്ഷിണ.

Related Articles

Back to top button