KeralaLatest

ഭക്തിസാന്ദ്രമായി സന്ന്യാസദീക്ഷാ വാര്‍ഷികം

ദീപപ്രദക്ഷിണത്തോടെ സമാപനം

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയെട്ടാമത് സന്ന്യാസദീക്ഷാ വാർഷികം ഭക്തിസാന്ദ്രമായി സമാപിച്ചു. ഇന്ന് (5-10-2022 ബുധൻ) രാവിലെ 7 ന് ആരംഭിച്ച ദീക്ഷാ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. അതിനുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പുതുതായി ദീക്ഷ സ്വീകരിച്ച സന്ന്യാസിമാരും ബ്രഹ്മചാരി ബ്രഹ്മചാരികളും, സന്ന്യാസ വൃന്ദത്തോടനൊത്ത് ദീപവുമേന്തി ഘോഷയാത്രയായി ആശ്രമം വലംവെച്ചു. വാദ്യഘോഷങ്ങളോടെ ഗുരുമന്ത്രോച്ഛാരണ മുഖരിതമായ അന്തരീക്ഷത്തില്‍ തൂവെള്ള വസ്ത്രധാരികളായ ബ്രഹ്മചാരികള്‍ മുന്നില്‍ ദീപമേന്തി, പിന്നില്‍ ബ്രഹ്മചാരിണികളും അതിനുശേഷം പുതുതായി ദീക്ഷ സ്വീകരിച്ച 20 സന്ന്യാസിമാരും ദീപതാലമെടുത്തു. അതിന് പിന്നാലെ സന്ന്യാസിനിമാരും സന്ന്യാസിമാരും ഗൃഹസ്ഥാശ്രമികളും സന്ന്യാസസംഘത്തിന്റെ രക്ഷകര്‍ത്താക്കളും അകമ്പടിയായി ദീപവുമേന്തി ഘോഷയാത്രയ്ക്ക് മിഷിവേകി. ഗുരുവിന്റെ ഉദ്യാനത്തിൽ നിന്നും ഗേറ്റ് നമ്പർ നാലിലൂടെ പ്രധാന റോഡ് വഴി പ്രവേശനകവാടത്തിലേക്ക്. ഇരുവശത്തും പ്രാർത്ഥനയോടെ ഗുരുഭക്തർ അണിനിരന്നു. പ്രദക്ഷിണവീഥി അഖണ്ഡമന്ത്രാക്ഷരങ്ങളും അഷ്ടധൂപത്തിന്റെ സുഗന്ധവും കൊണ്ട് നിറഞ്ഞു.

സന്ന്യാസ ദീക്ഷയോടനുബന്ധിച്ച് സഹകരണമന്ദിരത്തില്‍ പ്രത്യേകം നിര്‍മ്മിച്ച ഹാളില്‍ രാവിലെ 11 മണിമുതല്‍ പൊതു സമ്മേളനം നടന്നു. വിവിധ ആത്മീയ പ്രസ്ഥാനങ്ങളില്‍ നിന്നും ആചാര്യന്മാരായ കൈമനം മാതാഅമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, ചിന്മയാ മിഷനിലെ സ്വാമി അഭയാനന്ദ, നെയ്യാര്‍ഡാം ശിവാനന്ദാശ്രമം ഡയറക്ടര്‍ ശ്രീ.നടരാജ്, പാളയം ജുമാ മസ്ജിദ് ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, റവ. ഫാ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ‍, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടം.മലങ്കര ഓര്‍ത്തഡോക്സ് കാത്തോലിക്ക സഭ മോണ്‍.‍ വര്‍ക്കി ആറ്റുപുറത്ത്, മണ്ണന്തല മാര്‍ത്തോമ ചര്‍ച്ച് ജെ.എം.എം. സ്റ്റഡി സെന്റര്‍ ഡയറക്ടര്‍റവ.ഡോ.ഫാ.ജെയിംസണ്‍ എന്നിവരും രാഷ്ട്രീയ സാമൂഹീക രംഗത്തു നിന്നും ആന്റോ ആന്റണി, എം.പി., അടൂര്‍ പ്രകാശ്, എം.പി., കടകംപള്ളി സുരേന്ദ്രൻ, എ.എല്‍.എ., വി.എസ്. ശിവകുമാര്‍, മുൻ മന്ത്രി, മുൻ മന്ത്രി പന്തളം സുധാകരൻ, പീതാംബര കുറുപ്പ്, മുൻ എം.പി.,എ.എന്‍.രാധാകൃഷ്ണൻ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, ബി.ജെ.പി., പ്രശസ്ത സാഹിത്യകാരൻ ഡോ.ജോര്‍ജ് ഓണക്കൂര്‍, ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി.സന്ധ്യ ഐ.പി.എസ്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, വൈസ് പ്രസിഡന്റ് അനിത ടീച്ചര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്. സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വര്‍ണ്ണ ലതീഷ്, വെമ്പായം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. നസീര്‍, ഐ.എന്‍.റ്റി.യു.സി. നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂലന്തറ കിരണ്‍ദാസ്, കേരള വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സുധീന്ദ്രൻ എന്‍., സി.പി.ഐ.(എം.) ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ബൈജുരാജ്, ബ്രാഞ്ച് സെക്രട്ടറി യദുകൃഷ്ണൻ, തുടങ്ങി നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷം 7 മണിയുടെ ദീപഘോഷയാത്രയോടുകൂടി ഈ വര്‍ഷത്തെ സന്ന്യാസദീക്ഷാ വാര്‍ഷികത്തിന് സമാപനമാകും.

Related Articles

Back to top button