IndiaLatest

എ.എ. റഹീം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്

“Manju”

ന്യൂഡല്‍ഹി : ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റായി എ.എ. റഹീമിനെ തിരഞ്ഞെടുത്തു.  മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ഈ മാറ്റം. നിലവില്‍ എ.എ. റഹീം ഡി.വൈ.എഫ്.ഐ.യുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയാണ്.
എസ് എഫ് ഐയുടെ ദേശീയ, സംസ്ഥാന ഭാരവാഹിയായിരുന്നു. സി പി എം ജില്ലാ കമിറ്റിയംഗമാണ്. മികച്ച വാഗ്മിയും സംഘാടകനുമാണ്. നിരവധി വിദ്യാര്‍ഥി, യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.  സര്‍വകലാശാലാ യൂനിയന്‍ ഭാരവാഹി സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

Related Articles

Back to top button