Kerala

പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയിൽപ്പെടുന്ന പ്രദേശങ്ങളിൽ നിയന്ത്രണം തുടരും.

ഈ വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക

Related Articles

Back to top button