IndiaKeralaLatest

ശ്വാസംമുട്ടലുള്ള ഭക്തര്‍ മാസ്ക് ധരിച്ച്‌ ശബരിമല കയറരുത്, ഹൃദയാഘാതം വരെ സംഭവിക്കാം: മൂന്നറിയിപ്പ്

“Manju”

സിന്ധുമോള്‍ . ആര്‍

ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് കോവിഡ് വ്യാപനം മൂലം മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ഗുരുതര മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. ശ്വാസംമുട്ടലടക്കമുള്ള രോഗങ്ങളുള്ള ഭക്തര്‍ക്ക് മാസ്‌ക് വച്ച്‌ മലകയറുന്നത് ഹൃദയാഘാതമടക്കുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് പോലും മാസ്‌ക് ധരിച്ച്‌ 25 മീറ്റര്‍ മാത്രമെ മലകയറാനാകു. എന്നാല്‍ അഞ്ച് കിലോമീറ്ററോളം കുത്തനെ കാനനപാത താണ്ടിയാല്‍ മാത്രമേ ശബരിമലയില്‍ എത്താന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തില്‍ ഗുരുതരമായ സ്ഥിതി വിശമഷമായിരിക്കും ഇതുമൂലം ഉണ്ടാകുക. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നീലിമല കയറുമ്പോള്‍ മാസ്‌ക് ധരിക്കാതെ തന്നെ ശ്വാസം മുട്ടലുണ്ടാകാറുണ്ട്. ഇതിനാല്‍ ശബരീപാതയില്‍ നിരവധി ഇടങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ ഒരുക്കിയിട്ടുമുണ്ട്. ഈ അവസ്ഥയില്‍ മൂക്കും വായും മൂടി മാസ്‌ക് ധരിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് മുന്നറിയിപ്പ്.
വൃശ്ചികമാസത്തിന് മുന്നോടിയായി തുലാം മാസത്തില്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പരീക്ഷാണാടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ധരിച്ചാല്‍ വളരെ വേഗം ക്ഷീണിക്കുന്നതിനാല്‍ ഇടയ്ക്കിടെ വിശ്രമം അനിവാര്യമായി വരും, ഇതിന് പുറമേ ആരോഗ്യ പ്രശ്നമുള്ളവരെ കൊവിഡ് കാലയളവില്‍ ചികിത്സിക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ വെല്ലുവിളിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാസ്‌ക് ഒഴിവാക്കിയുള്ള മലകയറ്റമാണ് ഭക്തരുടെ ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

Related Articles

Back to top button