IndiaLatest

വിവാഹത്തിന് തൊട്ടുമുന്‍പ് വരന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹത്തിന് തൊട്ടുമുന്‍പ് വരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. ധര്‍മ്മേന്ദ്രയ്ക്കാണ് കല്യാണത്തിന് തൊട്ടുമുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി വരന്റെ വീട്ടുകാര്‍ പോകുന്നതിനിടെയാണ്, ധര്‍മ്മേന്ദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ച്‌ കൊണ്ടുള്ള റിപ്പോര്‍ട്ട് വന്നത്.

ഉടന്‍ തന്നെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വരന്റെ സംഘത്തെ തടഞ്ഞു. തുടര്‍ന്ന് യുവാവിനെ ക്വാറന്റൈന്‍ സെന്ററിലാക്കുകയായിരുന്നു. ധര്‍മ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ധര്‍മ്മേന്ദ്ര മടങ്ങിയെത്തിയതിന് ശേഷം കല്യാണതീയതി പുതുക്കി നിശ്ചയിക്കുമെന്ന് കുടുംബക്കാര്‍ പറയുന്നു.

Related Articles

Back to top button