IndiaLatest

രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങള്‍ ആയിരത്തില്‍ താഴെ

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തില്‍ താഴെ പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 46,148 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നു. ഇതില്‍ 2,93,09,607 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,578 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവില്‍ 5,72,994 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 979 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 12ന് ശേഷം ആദ്യമായാണ് പ്രതിദിന മരണങ്ങള്‍ ആയിരത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. ഇതുവരെ 3,96,730 പേരാണ് കോവിഡിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. നിലവില്‍ 96.80 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് രാജ്യത്ത് പ്രതിദിനം നൂറിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 411 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. അതേസമയം, ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 10,905 പേര്‍ക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്.

Related Articles

Back to top button