IndiaLatest

യുപി സര്‍ക്കാര്‍ കാന്‍വാര്‍ യാത്ര ഒഴിവാക്കി

“Manju”

ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയതിന് സുപ്രീം കോടതി വിമര്‍ശിച്ചതിന് പിന്നാലെ, യുപി സര്‍ക്കാര്‍ കാന്‍വാര്‍ യാത്ര റദ്ദാക്കി. യുപി സർക്കാർ കാൻവാർ യാത്രക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. കാൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സർക്കാർ തീരുമാനം.

Related Articles

Back to top button