InternationalLatest

ഒയിന്‍ മോര്‍ഗാന്‍ വിരമിച്ചു

“Manju”

ലണ്ടന്‍: ഇംഗ്ലണ്ടിന്‌ ഏകദിന ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത നായകന്‍ ഒയിന്‍ മോര്‍ഗാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന്‌ ഔദ്യോഗികമായി വിരമിച്ചു.35 വയസുകാരനായ മോര്‍ഗാന്റെ വിരമിക്കല്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡും സ്‌ഥിരീകരിച്ചു.മോശം ഫോമും പരുക്കും തുടര്‍ച്ചയായി അലട്ടുന്നതിനാലാണു മോര്‍ഗാന്‍ വിരമിക്കാന്‍ തീരുമാനിച്ചത്‌. താരം വൈകാതെ വിരമിക്കുമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 13 വര്‍ഷത്തെ കരിയറിനാണു തിരശീല വീണത്‌.2019 ലെ ഏകദിന ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരീടവും 2010 ലെ ട്വന്റി20 ലോകകപ്പ്‌ കിരീടവും മോര്‍ഗാന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്‌.

Related Articles

Back to top button