KeralaLatestThiruvananthapuram

സിക വൈറസ് ; തിരുവനന്തപുരത്ത് ഒന്നിലേറെ ക്ലസ്റ്ററുകള്‍ക്കു സാധ്യത

“Manju”

തിരുവനന്തപുരം: കോവിഡിനൊപ്പം സിക്ക വൈറസും വ്യാപിക്കുന്നത് ആശങ്കക്കിടയാക്കുന്നു. വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിലേറെ ക്ലസ്റ്ററുകള്‍ക്കു സാധ്യതയെന്നാണ് വിലയിരുത്തല്‍.

കോവിഡിനു സമാനമായി സിക വൈറസിലും ക്ലസ്റ്ററിന് അനുസരിച്ചു ജനിതകശ്രേണിയില്‍ വ്യത്യാസം വരും. കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടായിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ ജനിതക ശ്രേണീകരണം സഹായിക്കുമെന്നും കേരളം ഈ ദിശയില്‍ ചിന്തിക്കണമെന്നും ജീനോമിക്സ് ശാസ്ത്രജ്ഞന്‍ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കൊതുക് നശീകരണം തുടരുകയും കന്നുകാലികള്‍, എലി, വവ്വാല്‍ തുടങ്ങിയവയെ നിരീക്ഷിക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും ആശങ്കയാകുന്നുണ്ട്.

Related Articles

Check Also
Close
  • …..
Back to top button