വി.എം.സുരേഷ്കുമാർ
വടകര : അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയില്‍ (നീറ്റ്) പന്ത്രണ്ടാം റാങ്ക് നേടി എസ് ആയിഷ. കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ.പി.അബ്ദുല്‍ റസാഖിന്റെയും വി.പി.ഷമീമയുടേയും മകളാണ്. കൊയിലാണ്ടി ജിവിഎച്ച്എസ് സ്കൂളിലാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. കോഴിക്കോട് റെയിസ് എന്‍ട്രസ് കോച്ചിംഗ് സെന്ററില്‍ പരിശീലനം നടത്തിയ ആയിഷക്ക് ആദ്യ ശ്രമത്തില്‍ പതിനയ്യായിരത്തിനു മുകളിലായിരുന്നു റാങ്ക്. വാശിയോടെ പഠിച്ച് 12-ാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ്. മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നതായി ആയിഷ പറഞ്ഞു. ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാനാണ് താല്പര്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അശ്ഫാഖ്, ആലിയ എന്നിവര്‍ സഹോദരങ്ങളാണ്.