KeralaLatestThiruvananthapuram

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തുകയും ജലവൈദ്യുത ഉത്പാദനം വര്‍ധിപ്പിച്ച്‌ ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കുവാനും മന്ത്രി നിര്‍ദേശം നല്‍കി.

എന്നാല്‍, ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. പക്ഷെ, കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വുകള്‍ കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഡാമുകളിലെ എല്ലാം ജലനിരപ്പ് ഉയരുന്ന പക്ഷം ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി വേണ്ട നടപടികളും സ്വീകരിച്ച്‌ ഡാമുകള്‍ തുറന്നു വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button