IndiaKeralaLatest

‘കള’ കാണേണ്ട സിനിമ; മുരളി ഗോപി

“Manju”

കൊച്ചി: സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘കള’. ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രം മികച്ചു നിൽക്കുന്നുവെന്ന് മുരളി ഗോപി കുറിക്കുന്നു.
രോഹിത് വി എസ്സും യദു പുഷ്പാകരനും ചേർന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്.
രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാൽ സാറിനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങള്‍. നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’, മുരളി ഗോപി പറഞ്ഞു.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്‍ത ചിത്രമാണ് കള. മാര്‍ച്ച് 25ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ലോക്ക് ഡൗണിനു ശേഷമുള്ള കാലയളവായിരുന്നുവെങ്കിലും പ്രേക്ഷകര്‍ എത്തിയ ചിത്രമായിരുന്നു ഇത്.

Related Articles

Back to top button