IndiaLatest

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു

“Manju”

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. ചെമ്പൂരില്‍ ഞായറാഴ്ച മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം 19 ആയി.ഇതോടെ, ഞായറാഴ്ച മുതലുള്ള മഴക്കെടുതികളില്‍ ആകെ മരണം 40 പിന്നിട്ടു. കാന്തിവ‍്‍ലി ഠാക്കൂര്‍ കോംപ്ലക്സിലെ ഭൂഗര്‍ഭ പാര്‍ക്കിങ്ങില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആഡംബര കാറുകളടക്കം 400 വാഹനങ്ങള്‍ മുങ്ങി.

അതേസമയം രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശങ്ങളിലും വ്യാപകമായ കനത്തമഴക്ക് സാധ്യത . വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ മണ്‍സൂണ്‍ കാറ്റിന്റെ സഞ്ചാരവും രണ്ട് ചുഴലിക്കാറ്റുകളുമാണ് കനത്തമഴയ്ക്ക് പ്രധാന കാരണം. പ്രദേശത്ത് ബുധനാഴ്ച വരെ വ്യാപകമായി കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button