IndiaLatest

ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24 കാരന്‍ വൈദ്യൂതാഘാതമേറ്റ് മരിച്ചു

“Manju”

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ബിടെക് പൂര്‍ത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സാക്ഷം പ്രുതി എന്ന 24 കാരനാണ് മരിച്ചത്.

ട്രെഡ്മില്ലില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ്‌ യുവാവ് മരിച്ചത്. വടക്കൻ ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് സംഭവം നടന്നത്. രോഹിണി സെക്ടര്‍ -15 ലെ ജിമ്മില്‍, ബുധനാഴ്ച രാവിലെ 7.30 ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുകയായിരുന്ന സാക്ഷം പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ജിം മാനേജര്‍ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യ, യന്ത്രോപകരണങ്ങളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button