KeralaLatestMalappuram

അധ്യാപകർക്ക് ഓണറേറിയം നൽകിയില്ലെങ്കിൽ താളംതെറ്റ‍ുമെന്ന് ആദിവാസി ഐക്യവേദി

“Manju”

മലപ്പ‍ുറം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ്‍ലൈന്‍ പഠനം ആദിവാസി ഊരുകളില്‍ ഫലപ്രദമാകണമെങ്കില്‍ നിശ്ചിത ഓണറേറിയം നല്‍കി അധ്യാപകരെ നിയമിക്കണമെന്ന് കേരള ആദിവാസി ഐക്യവെദി നേതാവ് ചിത്ര നിലമ്പൂർ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ട‍ു.

കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ആദിവാസിക‍ുട്ടികള‍ുടെ പഠനത്തെദോഷകരമായി ബാധിക്ക‍ുന്നതാണ് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പ്രഖ്യാപനം.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‍കൂളുകളില്‍ നിന്ന് ഊരുകളിലെത്തിയ പതിനഞ്ച് വയസ് കഴിഞ്ഞ പല കുട്ടികള‍ും വിവാഹിതരാകാനോ മറ്റ‍ു രീതിയില്‍ വഴിവിട്ട ജീവിതത്തിലേക്ക് പോകാനോ ഉളള ആശങ്ക ഊരുകളില്‍ നിലനില്‍ക്ക‍ുന്ന‍ുണ്ട്.

മദ്യപാനവ‍ും മയക്ക‍ുമരുന്ന‍ും ഉപയോഗിക്കാന‍ും സാധ്യതയ‍ും നിലനില്‍ക്ക‍ുന്ന‍ു.പട്ടിണിയിലായ ഭ‍ൂരിഭാഗം ആദിവാസി വിഭാഗങ്ങള്‍ക്ക‍ും ആന്‍ഡ്രോയ്ഡ് ഫോണ‍ുകളോ റീച്ചാര്‍ജിന‍ുളള സാമ്പത്തിക നിലയോയില്ല. കോവിഡിനെ ക‍ൂടാതെ മഴക്കാലമായാല്‍ പ്രളയത്തെയും പേടിക്കേണ്ട സാഹചര്യമാണ് നിലവില‍ുളളത്. മഴപെയ്താല്‍ വൈദ്യതി മ‍ുടങ്ങ‍ുന്ന ഊരുകളില്‍ ടിവിയും സ്മാര്‍ട് ഫോണ‍ും ലാപ്‍ടോപ്പ‍ും ഉപയോഗിക്കാന്‍ പറയ‍ുന്നതില്‍ അര്‍ത്ഥമില്ല.നിരക്ഷരരായ ആദിവാസികള്‍ക്കന‍ുക‍ൂലമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന‍ും കേരള ആദിവാസി ഐക്യവേദി നേതാവ് ചിത്ര നിലമ്പ‍ൂര്‍ ആവശ്യപ്പെ‍ട്ട‍ു.

Related Articles

Back to top button