KeralaLatest

അപേക്ഷ ക്ഷണിച്ചു

“Manju”

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹുമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകളില്‍ 70% പട്ടികവര്‍ഗക്കാര്‍ക്കും 20% പട്ടികജാതിക്കാര്‍ക്കും 10% മറ്റ് പൊതു വിഭാഗത്തി നുമായി സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി, മറ്റ് പൊതു വിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും.പ്രവേശനത്തിനുളള അപേക്ഷകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.ടി.ഡി പ്രോജക്‌ട് ഓഫിസ് ട്രൈബല്‍ ഡവലപ്‌മെന്റ് ആഫീസ്, ട്രൈബല്‍ എക്‌സ്പ്രഷന്‍ ഓഫീസ്, വടശ്ശേരിക്കര ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയ്‌റ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുളള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ഈ സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ പകര്‍പ്പു കള്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് നിര്‍ബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യുണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍: 04735 251153.

Related Articles

Back to top button