KeralaLatest

ക്വാറന്റീനില്ല, രോഗഭീതിയില്‍ മലയാളി നഴ്സുമാര്‍

“Manju”

സിന്ധുമോള്‍ ആര്‍

ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ്‌ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കാതെ നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നതായി പരാതി. മജീദിയ, ബത്ര ആശുപത്രികളിൽ ആണ് മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഈ ദുരനുഭവം. മജീദിയ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിക്ക് ഇന്നലെയാണ് കോവിഡ്‌ സ്ഥിരീകരിച്ചത്.

രോഗിയുമായി നാല് മലയാളി നഴ്സുമാർ ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരാണ് നേരിട്ട് സമ്പർക്കം പുലർത്തിയത്. ഇവരെ ഇതുവരെ നിരീക്ഷണത്തിൽ ആക്കിയില്ല. ബത്ര ആശുപത്രിയിൽ കോവിഡ്‌ രോഗിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയവരോട് 14 ദിവസം കഴിയുന്നതിന് മുൻപ് ജോലിയിൽ പ്രവേശിക്കാനും നിർദേശം 5 മലയാളി നഴ്സുമാർ ഉൾപ്പെടെ 15 പേരാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ഇവരിൽ പലർക്കും കോവിഡ്‌ രോഗ ലക്ഷണങ്ങൾ ഉണ്ട്.

Related Articles

Leave a Reply

Back to top button