InternationalLatestSports
അരങ്ങേറ്റ മത്സരത്തിനിടെ പന്ത് മുഖത്തടിച്ച് താരം ആശുപത്രിയിൽ
ഗാല്ലി : ശ്രീലങ്കയില്‍ പുരോഗമിക്കുന്ന ലങ്ക വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെ മുഖത്ത് പന്തടിച്ച് അരങ്ങേറ്റ താരം ആശുപത്രിയില്‍.
വിന്‍ഡീസിന്റെ പുതുമുഖ താരം ജെറെമി സോളോസ്സാനോയെയാണ് (Jeremy Solozano) പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ ദിവസം 24 ഓവറിലാണ് സംഭവം. ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത്ത് കരുണരത്ന ആഞ്ഞ് വീശി പുള്‍ ഷോട്ട് ഷോര്‍ട്ട് ഫീല്‍ഡറായ സോളോസ്സാനോയുടെ മുഖത്ത് വന്ന് അടിക്കുകയായിരുന്നു. ഹെല്മെറ്റിനിടിയിലൂടെയാണ് താരത്തിന്റെ മുഖത്ത് പന്ത് പതിച്ചത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
https://twitter.com/i/status/1462316431228293122