India

ഭീകരരുമായി ഏറ്റുമുട്ടൽ; ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു

“Manju”

റായ്പൂർ : ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. നാരായൺപൂർ ജില്ലയിലെ ചോട്ടേദോങ്കർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് പട്രോളിംഗ് ചെയ്തിരുന്ന 45 ാം ബറ്റാലിയണിലെ ജവാനായ ശിവ് കുമാർ മീനയാണ് വീരമൃത്യു വരിച്ചത്.

നാരായൺപൂർ എംഎൽഎ പ്രദേശത്ത് കൂടി പോകുന്നതിന് മുന്നോടിയായി സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയ നിരീക്ഷണത്തിനിടെയാണ് ആക്രമണം നടന്നത്. പട്രോളിംഗിനിടെ കമ്യൂണിസ്റ്റ് ഭീകരർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് ഒരു ജവാൻ വീരമൃത്യു വരിച്ചത്. അസി. സബ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു.

എംഎൽഎയെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമാണോ എന്നും അധികൃതർ സംശയിക്കുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണ്. എംഎൽഎയും സുരക്ഷിതനാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button