IndiaLatest

അമിത് ഷായുടെ മെഗാ റാലിയില്‍ വന്‍ ജനപങ്കാളിത്തം‍

“Manju”

ബംഗാളില്‍ ബിജെപിയുടെ ശക്തിപ്രകടനം; അമിത് ഷായുടെ മെഗാ റാലിയില്‍ വൻ  ജനപങ്കാളിത്തം‍

ശ്രീജ.എസ്

കൊല്‍ക്കത്ത ;പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ മെഗാ റാലിയില്‍ വന്‍ ജനപങ്കാളിത്തം‍. ഹനുമാന്‍ മന്ദിര്‍ സ്റ്റേഡിയം റോഡില്‍ നിന്നാണ് റാലി ആരംഭിച്ചത്. ബോല്‍പ്പൂര്‍ സര്‍ക്കിളില്‍ റോഡ് ഷോ അവസാനിക്കും. അമിത് ഷായുടെ സന്ദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആവേശം റാലിയില്‍ ഉടനീളം വ്യക്തമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച്‌ പറയുന്ന അമിത് ഷായുടെ വാക്കുകള്‍ ശരിവെക്കുന്ന രീതിയിലുള്ള ജനപങ്കാളിത്തമാണ് റാലിയില്‍ കാണാനായത്.

അതേസമയം അമിത് ഷായുടെ സന്ദര്‍ശനം തൃണമൂലിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി മിഡ്‌നാപൂരിലെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

Related Articles

Back to top button