IndiaKeralaLatest

വീട്ടില്‍ നിർമ്മിക്കാവുന്ന മിനി വെന്‍റിലേറ്ററുമായി  ഷിനോജ് പ്രസന്നന്‍

“Manju”

മുണ്ടക്കയം: മഹാമാരിയില്‍ കൃത്രിമശ്വാസം നല്‍കാന്‍ വെന്‍റിലേറ്റര്‍ സംവിധാനമില്ലാതെ വിഷമിക്കുേമ്ബാള്‍ ചുരുങ്ങിയ െചലവില്‍ എല്ലാ വീട്ടിലും നിര്‍മിക്കാന്‍ കഴിയുന്ന വെന്‍റിലേറ്റര്‍ ഒരുക്കുകയാണ് മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ ഷിനോജ് പ്രസന്നന്‍ (ഹരി). 2000 രൂപ മാത്രമാണ് ഇതിന് െചലവ് വരുന്നത്.
ഒരു പലക കഷണം, അരമീറ്ററില്‍ താഴെ നീളമുള്ള രണ്ട് പി.വി.സി പൈപ്പ്, വാഹനങ്ങളിലെ ചില്ലിലെ വെള്ളം തുടച്ചുമാറ്റുന്ന വൈപ്പര്‍ മോട്ടോര്‍, 12 വോള്‍ട്ട് റെഗുലേറ്റര്‍, ഒരു ആംബു ബാഗ്, വാഷിങ് മെഷിനിലേക്ക് പൈപ്പില്‍നിന്ന് വെള്ളം കണക്‌ട് ചെയ്യുന്ന ചുരുളന്‍ പൈപ്പ് എന്നിവയുെണ്ടങ്കില്‍ ഹരിയുടെ വെന്‍റിലേറ്റര്‍ റെഡി. മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതോടെ ആംബു ബാഗ് അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുത്ത് പൈപ്പിലൂടെ ആവശ്യക്കാരന് ശ്വസിക്കാന്‍ കഴിയുന്നതാണ് കണ്ടുപിടിത്തം.
അഞ്ചുമാസം മുമ്ബ് കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൃത്രിമശ്വാസം നല്‍കി രോഗിയെ കൊണ്ടു പോകുമ്ബോഴാണ് ഹരി ഇതേക്കുറിച്ച്‌ ചിന്തിച്ചത്. ഇതിനിടയില്‍ കൊറോണയുടെ രണ്ടാംവരവിലെ ദുരിതങ്ങളും വെന്‍റിലേറ്റര്‍ ക്ഷാമവും അതോടനുബന്ധിച്ച ജീവഹാനിയുമെല്ലാം മനസ്സിലാക്കിയതോടെയാണ് ഇന്‍െവര്‍ട്ടര്‍ വില്‍പന സ്ഥാപന ഉടമകൂടിയായ ഹരി വെന്‍റിലേറ്റര്‍ നിര്‍മാണം പരീക്ഷിക്കാന്‍ ശ്രമം നടത്തിയത്.
നിര്‍മാണം പൂര്‍ത്തിയാക്കി അടുപ്പമുള്ള ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ ഉപയോഗപ്രദമെന്ന മറുപടിയും ലഭിച്ചു. വീട്ടില്‍ കരുതാന്‍ മാത്രമല്ല, വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചാര്‍ജിങ് അഡാപ്റ്ററില്‍ കണക്‌ട് ചെയ്യാനും കഴിയും.
കാറിലോ മറ്റ് വാഹനങ്ങളിലോ കണക്‌ട് ചെയ്താല്‍ ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗിയെ അടുത്ത ആശുപത്രിയിലെത്തിക്കാനും ഉപകാരപ്രദമാവും. തെന്‍റ ശ്രമത്തിന് പ്രോത്സാഹനം നല്‍കിയത് ഭാര്യ സ്വപ്നയും മക്കളായ മാധവന്‍, ശ്രീഹരി എന്നിവരാണെന്നും ഷിനോജ് പറയുന്നു.
പ്രീഡിഗ്രിയും ഐ.ടി.ഐയും വിഡിയോ ഇലക്‌ട്രോണിക് കോഴ്സുമാണ് ഹരിയുടെ വിദ്യാഭ്യാസം. സാധാരണ എല്ലാ വീട്ടിലും ഇത്തരത്തില്‍ മിനി വെന്‍റിലേറ്റര്‍ ഉണ്ടാക്കി സൂക്ഷിക്കാമെന്നും ഹരി പറയുന്നു.

Related Articles

Back to top button