India

വെളുക്കുന്നത് വരെ വെബ് സീരീസ് കണ്ടിരുന്ന 18 കാരൻ രക്ഷിച്ചത് 75 പേരുടെ ജീവൻ

“Manju”

ശ്രീജ.എസ്

മുംബൈ: മുംബൈ ഡോംബിവിലിയിൽ 75ഓളം പേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രക്ഷകനായി 18കാരന്‍. ഇയാളുടെ അവസരോചിത ഇടപെടലാണ് ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചത്. പുലര്‍ച്ചെ വരെ വെബ്‌സീരീസ് കണ്ട് ഇരുന്നതാണ് ഇത്രയും പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്.

പതിവ് പോലെ കഴിഞ്ഞ ദിവത്തെ വെബ്‌സീരീസ് കാണല്‍ പുലര്‍ച്ചെവരെ നീണ്ടു. പുലര്‍ച്ചെ നാല് മണിയായപ്പോള്‍ വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നത് പോലെ തോന്നി. കെട്ടിടം തകരുകയാണെന്ന് കുനാലിന് മനസ്സിലായി. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തി.

വീട്ടുകാരും കുനാലും കൂടെ കെട്ടിടത്തില്‍ താമസിക്കുന്ന എല്ലാവരെയും വിളിച്ചുണര്‍ത്തി പുറത്തെത്തിച്ചു.
എല്ലാവരും പുറത്തെത്തി നിമിഷങ്ങള്‍ക്കകം കെട്ടിടം നിലംപൊത്തി. കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും മാറണമെന്നും ഒമ്പത് മാസം മുന്നേ അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button