Latest

ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി

“Manju”

ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവർ. ആശുപത്രിയിലേക്കായി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡ്രൈവറുടെ ഈ സാഹസം. ഇതിന്റെ ദൃശ്യങ്ങൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം അരങ്ങേറിയത്. ആശുപത്രിയിലേക്ക് എത്തിച്ച സാധനങ്ങൾ ജീവനക്കാർ ഇറക്കാത്തതായിരുന്നു തന്നെ ചൊടിപ്പിച്ചതെന്നാണ് ഡ്രൈവർ പറയുന്നത്. സാധനങ്ങൾ ഇറക്കാൻ നിരവധി തവണ സുരക്ഷാ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ആരും ഇത് ചൊവിക്കൊണ്ടില്ല. തുടർന്ന് ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു.

റാംപിലൂടെയാണ് വാഹനം ഓടിച്ച് കയറ്റിയത്. കൂട്ടിരിപ്പുകാർ നിലവിളിച്ചു കൊണ്ട് ഓടി മാറിയെന്നും ഓട്ടോറിക്ഷ ഡ്രൈവർ അവകാശപ്പെടുന്നു.

എന്നാൽ ആശുപത്രി ജീവനക്കാർ ഇതുവരെ ഈ സംഭവം വിശ്വസിക്കാൻ തയ്യാറായിട്ടില്ല., സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറ്റിയിട്ടുണ്ടെങ്കിൽ സുരക്ഷാ ജീവനക്കാർ അറിയും. ഡ്രൈവർ അവകാശപ്പെടുന്നത് പോലെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി എന്തെന്ന് അറിയാൻ ആശുപത്രി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button