IndiaLatest

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ രഹസ്യം

“Manju”

ഏറെ പ്രശസ്തമായ ക്ഷേത്രമാണ് തിരുപ്പതി. ഇവിടെ മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്നു. ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും അടങ്ങിയിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഏറ്റവും സവിശേഷമായ ഒന്നാണ് ഇവിടുത്തെ പ്രശസ്തമായ സ്വര്‍ണ്ണക്കിണര്‍. വിജയനഗര രാജാക്കന്‍മാരുടെ കാലത്താണ് സ്വര്‍ണ്ണക്കിണറിന്റെ ചരിത്രം ആരംഭിക്കുന്നത്. വിജയനഗര രാജാവായ കൃഷ്ണദേവരായര്‍ തന്റെ ഭക്തിയുടെ പ്രതീകമായാണത്രെ സ്വര്‍ണ്ണക്കിണര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. രാജഭരണക്കാലത്ത് തന്നെ ഇവിടുത്തെ സ്വര്‍ണ്ണക്കിണര്‍ അടച്ചുപൂട്ടി എന്നാണ് വിശ്വാസം.
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു കിണറായിരുന്നു അത് എന്നാണ് പറയപ്പെടുന്നത്.

 

കുറേക്കാലത്തോളം ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി ഈ കിണറില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്നുവത്രെ. പിന്നീട് കുറേക്കാലത്തിനു ശേഷം ഇതിന്റെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പതുക്കെ മറഞ്ഞ ഇതിനു പകരം മറ്റൊരു കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ 2007 ല്‍ ഇത് പിന്നെയും ഉപയോഗിക്കാന്‍ തുടങ്ങി. സപ്തഗിരി തിരുമലയില്‍ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ ക്ഷേത്രം സപ്തഗിരി എന്ന് അറിയപ്പെടുന്നു.

വിഷ്ണു കിടക്കുന്ന ശേഷനാഗത്തിന്റെ ഏഴ് ഫണങ്ങളോട് ഈ ഏഴുമലകളെ താരതമ്യം ചെയ്തിരിക്കുന്നത് ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കും. അതില്‍ ഏഴാമത്തെ ഫണം അഥവാ ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലാജി, ഗോവിന്ദ, ശ്രീനിവാസ തുടങ്ങിയ പേരുകളിലും വെങ്കിടേശ്വരന്‍ ഇവിടെ അറിയപ്പെടുന്നു. തലമുടി കാണിക്ക തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തലമുടി. ഇവിടെ എത്തുന്നവരില്‍ മിക്കവരും ഭഗവാന് കാണിക്കയായി തങ്ങളുടെ തലമുണ്ഡനം ചെയ്ത് ആ തലമുടി ഇവിടെ സമര്‍പ്പിക്കും.

Related Articles

Back to top button