KeralaLatestThiruvananthapuram

സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്

“Manju”

തിരുവനന്തപുരം: പെരുന്നാളിനോടനുബന്ധിച്ച്‌ മൂന്ന് ദിവസത്തെ ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക് . ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ തത്ക്കാലം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണും തല്‍ക്കാലം പിന്‍വലിക്കില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും.

ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് സുപ്രീംകോടതിയും നിര്‍ദേശം നല്‍കി. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണസംവിധാനം ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളില്‍ താമസിച്ച്‌ ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button