Latest

കണ്‍കുരുവിനെ നിസാരമായി കാണല്ലേ

“Manju”

ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ഒന്നാണ് കണ്‍കുരു. എന്നാല്‍ പലരും ഇതിനെ നിസാരകാര്യം ആയിട്ടാണ് കാണുന്നത്. പക്ഷെ നിസാരമായി തള്ളേണ്ട ഒന്നല്ല കണ്‍ പോളയിലോ അല്ലെങ്കില്‍ നേത്ര പരിസരത്തോ കാണപ്പെടുന്ന ഇത്തരത്തിലുള്ള കുരുവിനെ.

കണ്ണില്‍ ഇത്തരത്തിലുള്ള പ്രേശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇടയ്ക്കിടെ നേത്ര പരിശോധന നടത്തേണ്ടതാണ്. കൂടാതെ പ്രമേഹത്തിനുള്ള രക്തപരിശോധനയും നടത്തണം.ചില സന്ദര്‍ഭങ്ങളില്‍ താരന്‍ മൂലവും കണ്ണില്‍ കുരു വരുന്നത് പതിവാണ്. ഇത്തരം അവസ്ഥയില്‍ നിര്‍ബന്ധമായും കണ്ണ് ശുചിയാക്കേണ്ടതാണ്.

ഉപ്പിടാത്ത കഞ്ഞി വെള്ളം ഒരു കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണില്‍ കാണപ്പെടുന്ന പഴുപ്പിനെ തുടച്ച്‌ നീക്കാവുന്നതാണ്. കണ്‍ കുരു വരുന്നതിന്റെ ലക്ഷണം കണ്‍ പോളയിലെ സൂചിമുന പോലുള്ള ഭാഗത്തെ വേദനയാണ്. ഇങ്ങനെ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.

Related Articles

Back to top button