KeralaLatest

പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 5%ല്‍ താഴെ

“Manju”

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി.പി.ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി ഗ്രാമ പഞ്ചായത്തുകള്‍. എ കാറ്റഗറിയിലാണ് ഈ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടെ കോവിഡ് നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 14 മുതല്‍ ജൂലൈ 20 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നാളെ മുതലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച്‌ തദ്ദേശ സ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമില്ല. ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.

Related Articles

Back to top button