IndiaKeralaLatest

രണ്ടാം തരംഗത്തില്‍ ഇതുവരെ മരിച്ചത്‌ 719 ഡോക്ടര്‍മാര്‍; കേരളത്തില്‍ 24

“Manju”

ഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഇതുവരെ 719 ഡോക്ടര്‍മാരുടെ മരണം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ 24 ഡോക്ടര്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടു. എഎംഎയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് ബിഹാറിലാണ്. 111 ഡോക്ടർമാരാണ് ബിഹാറില്‍ മരണപ്പെട്ടത്.
ബിഹാര്‍- 111, ഡല്‍ഹി- 109, ഉത്തര്‍പ്രദേശ്- 79, പശ്ചിമബംഗാള്‍- 63, രാജസ്ഥാന്‍- 43, ജാര്‍ഖണ്ഡ് 39 എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിച്ച് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. ഏറ്റവും കുടതല്‍ ഡോക്ടര്‍മാരുടെ മരണം സ്ഥിരീകരിച്ച ബിഹാറില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഐഎംഎ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വിതം ധനസഹായം നല്‍കും. ഐഎംഎ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കൊവിഡ് ഒന്നാം തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് മരിച്ചത്.

Related Articles

Back to top button