KeralaLatest

ചോമ്പാല്‍ ഹാര്‍ബര്‍ നാളെ തുറക്കും*

“Manju”

സുരേഷ് വി.എം

വടകര: കോവിഡ് ബാധ സംബന്ധിച്ച് അഴിയൂര്‍ ആശ്വാസത്തിലേക്കു കടക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ ചോമ്പാല്‍ മത്സ്യബന്ധന തുറമുഖം നാളെ (വ്യാഴം) തുറക്കും. മല്‍സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറമുഖം നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് തീരുമാനം.
അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാമത്തെ കോവിഡ് രോഗിയായ 41 കാരന്റെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കുകയാണ്. ന്യൂമാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ഈ 41 കാരനിലൂടെയാണ് കോവിഡ് രോഗം അഴിയുരില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ ഫലവും നെഗറ്റീവ് ആയതോടെ അഴിയൂരില്‍ നിലവില്‍ ഗള്‍ഫില്‍ നിന്ന് വന്നു 33 ദിവസം നിരീക്ഷണം കഴിഞ്ഞ വ്യക്തി മാത്രമാണ് കോവിഡ് ബാധിതനായിട്ടുള്ളത്.
41 കാരന്റെ ബന്ധുക്കളായവരുടെ റിസള്‍ട്ട് നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു. വടകര കൊറോണ സെന്ററില്‍ താമസിപ്പിച്ച ഇവരെല്ലാം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരിക്കുകയാണ്. സാമൂഹ്യ വ്യാപനം നടന്നോ എന്ന കാര്യത്തില്‍ 49 പേരുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് വരാനുണ്ട്.
മല്‍സ്യതൊഴിലാളികളുടെ ആവിശ്യം ചര്‍ച്ച ചെയ്യാന്‍ ചോമ്പാല്‍ ഹാര്‍ബറില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു, ഡപ്യൂട്ടി കലക്ടര്‍ ടി.ജനില്‍ കുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സുധീര്‍ കിഷണ്‍, കോസ്റ്റല്‍ പോലിസ് സിഐ കെ.ആര്‍.ബിജു, എംഎല്‍എ യുടെ പ്രതിനിധി മോനി, പോലിസ് എസ്‌ഐ എസ്.നിഖില്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ കെ.ലീല, ഹാര്‍ബര്‍ ഇന്‍ഞ്ചിനീയറിംഗ് എഇ പി.കെ അജിത്ത്, വില്ലേജ് ഓഫീസര്‍ ടി.പി.റെനീഷ് കുമാര്‍ കുമാര്‍, ഹാര്‍ബര്‍ വികസന സമിതി, കടല്‍കോടതി അംഗങ്ങള്‍, വിവിധ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Back to top button