KeralaLatest

സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ തുടരും. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്പൂര്‍ണ ലോക്‌ഡൌണ്‍.

ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച്‌ ഡിജിപി ഇന്നലെ ഉത്തരവിറക്കി. ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്‌സല്‍ വാങ്ങാം. പോകുന്നവര്‍ സത്യവാങ്മൂലം കരുതണമെന്നും ഉത്തരവില്‍ പറയുന്നു. ഇന്ന് ഉച്ചക്ക് ശേഷം കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്ബൂര്‍ണ ലോക്ഡൗണായതിനാല്‍ പോലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാണ്.

Related Articles

Back to top button