IndiaLatest

കേന്ദ്രസേനയിൽ ചേരാം

“Manju”

കേന്ദ്ര പൊലിസ് സേനയായ ബി.എസ്.എഫില്‍ ജോലി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ SI, HC, കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് നിയമനം നടക്കുന്നുണ്ട്. പത്താം ക്ലാസ് പാസായവരാണ് നിങ്ങളെങ്കില്‍ ജോലിക്കായി അപേക്ഷിക്കാം. ബി.എസ്.എഫ് വാട്ടല്‍ വിങ്ങിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ആകെ 168 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 1 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് എസ്.ഐ, എച്ച്.സി, കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ 168 ഒഴിവുകള്‍.

എസ്.ഐ = 11

എച്ച്.സി = 105

കോണ്‍സ്റ്റബിള്‍ = 46 എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍.

പ്രായപരിധി

എസ്.ഐ = 22 മുതല്‍ 28 വരെ.

എച്ച്.സി = 20 മുതല്‍ 25 വയസ് വരെ.

കോണ്‍സ്റ്റബിള്‍ = 20 മുതല്‍ 25 വയസ് വരെ.

വിദ്യാഭ്യാസ യോഗ്യത

എസ്.ഐ (മാസ്റ്റര്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
കേന്ദ്ര/ സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി/ മെര്‍ക്കന്റൈല്‍ വകുപ്പ് നല്‍കുന്ന 2nd ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്.

എസ്.ഐ (എഞ്ചിന്‍ ഡ്രൈവര്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
1 ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.

എച്ച്.സി (മാസ്റ്റര്‍)

മെട്രിക്കുലേഷന്‍
2nd ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.

എച്ച്.സി (വര്‍ക്ക്‌ഷോപ്പ്)

മെട്രിക്കുലേഷന്‍
വ്യവസായിക പരിശീലന ഡിപ്ലോമ സ്ഥാപിച്ചു മോട്ടോര്‍ മെക്കാനിക്.

ഡീസല്‍ / പെട്രോള്‍ എഞ്ചിന്‍, ഇലക്ട്രീഷന്‍, AC ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ്, മെഷീനിസ്റ്റ്.

കോണ്‍സ്റ്റബിള്‍

മെട്രിക്കുലേഷന്‍
265 എച്ച്.പിയില്‍ താഴെയുള്ള ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ ഒരു വര്‍ഷത്തെ പരിചയം.
നീന്തല്‍ അറഞ്ഞിരിക്കണം.

ശമ്പളം
ജോലി ലഭിച്ചാല്‍ 21,700 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

Related Articles

Back to top button