KeralaLatest

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

“Manju”

കോഴിക്കോട് ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സെപ്റ്റംബർ 18 മുതൽ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മറ്റും. അങ്കണവാടികൾക്കും മദ്രസ്സകൾക്കും നടപടി ബാധകമാണ്. ഒരു കാരണവശാലും വിദ്യാർഥികൾ സ്ഥാപനങ്ങളിലേക്ക് വരാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സർക്കാറിൽ നിന്നും നിർദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Related Articles

Back to top button