IndiaLatest

പുതിയ സംവിധാനവുമായി കോവിന്‍ പോര്‍ട്ടല്‍

“Manju”

ന്യൂഡല്‍ഹി ഒരാളുടെ കോവിഡ് വാക്‌സിനേഷന്‍ നില സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ, അയാളുടെ സമ്മതത്തോടെ സ്ഥാപനങ്ങള്‍ക്കു നേരിട്ടു പരിശോധിക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനം. ‘നോ യുവര്‍ വാക്‌സിനേഷന്‍ സ്റ്റേറ്റസ്’ എന്നാണു പേര്. ഉദാഹരണത്തിന് ഒരു ട്രാവല്‍ ഏജന്‍സിക്ക് അവിടെയെത്തുന്നവരുടെ വാക്‌സിനേഷന്‍ നില അറിയാന്‍ അവരില്‍നിന്നു വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കേണ്ട; വിവരം അറിയാന്‍ അവരുടെ അനുമതി മതി.

ട്രാവല്‍ ഏജന്‍സികള്‍, ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവ കോവിന്‍ പോര്‍ട്ടലില്‍ ‘നോ യുവര്‍ വാക്‌സിനേഷന്‍ സ്റ്റേറ്റസ്’ എന്ന ടാബ് തുറക്കുക.വാക്‌സിനേഷന്‍ നില അറിയാന്‍ സ്ഥാപനം കോവിനില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും പേരും നല്‍കുന്നു. ഇതോടെ ഫോണില്‍ ഒരു കോഡ് (ഒടിപി) എസ്‌എംഎസ് ആയി ലഭിക്കും. ഈ കോഡ് സ്ഥാപനവുമായി പങ്കുവയ്ക്കുന്നതോടെ നിങ്ങള്‍ എത്ര ഡോസ് വാക്‌സീന്‍ എടുത്തുവെന്ന് അവര്‍ക്ക് മനസ്സിലാക്കാം

Related Articles

Back to top button