KeralaLatest

ഈറ്റ കിട്ടുന്നില്ല ; തൊഴിലാളികള്‍ തൊഴിലില്ലാതെ പട്ടിണിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

മുടപുരം: കഴിഞ്ഞ എട്ട് മാസത്തിലേറെയായി ഈറ്റ കിട്ടാത്തതിനാല്‍ പണിയെടുക്കാന്‍ കഴിയാതെ ഈറ്റത്തൊഴിലാളികള്‍ പട്ടിണിയിലായി. ലോക്ക് ഡൗണ്‍ മൂലം കഴിഞ്ഞ മൂന്ന് മാസമായി ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ കഴിയാത്തതിനാല്‍ നേരത്തെ നിര്‍മ്മിച്ച ഈറ്റ ഉത്പന്നങ്ങളാണ് ഇപ്പോള്‍ വില്പനയ്ക്കായി തൊഴിലാളികള്‍ കൊണ്ടുനടക്കുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ കച്ചവടം തീരെ ഇല്ലാതാവുകയും കുറെ ഈറ്റ ഉത്പന്നങ്ങള്‍ തൊഴിലാളികളുടെ വീടുകളില്‍ കെട്ടിക്കിടക്കുകയുമായിരുന്നു. ഈ ഉത്പന്നങ്ങളാണ് ഇപ്പോള്‍ ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് കച്ചവടം നടത്താന്‍ അവസരം ലഭിച്ചത്.

ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ ഉത്പന്നങ്ങള്‍ വിറ്റു തീരും. ഈറ്റ ലഭിക്കാത്തതിനാല്‍ ഇനി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനോ വില്പന നടത്താനോ കഴിയാത്ത അവസ്ഥ തൊഴിലാളികള്‍ക്ക് ഉണ്ടാകും. ഇതുമൂലം അവര്‍ക്ക് തൊഴിലും കൂലിയും നഷ്ടപ്പെടും.

വട്ടി, കുട്ട, മുറം, പായ, ഉറ്റാല്‍, അരിവാല മുതലായവയ്ക്ക് നാട്ടില്‍ ക്ഷാമവും നേരിടും. ഈ അവസ്ഥ സംജാതമാകുന്നതോടെ ശാസ്തവട്ടത്തെ നൂറുകണക്കിന് ഈറ്റത്തൊഴിലാളികള്‍ പണിയില്ലാതെ പട്ടിണിയിലാകും.

Related Articles

Back to top button